1
ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ മെറിറ്റ് അവാർഡ് വിതരണോദ്ഘാടനം ജില്ലാ കലക്ടർ എസ്.സുഹാസ് നിർവഹിക്കുന്നു.

തൃക്കാക്കര : ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിൽ എസ് .എസ്. എൽ. സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ടെക് നിക്കൽ ഹൈസ്കൂൾ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും മെറിറ്റ് അവാർഡ് നൽകി. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന അനുമോദന സമ്മേളനം ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവ്വീസ് പരീക്ഷയിലെ റാങ്ക് ജേതാവ് ശ്രീലക്ഷ്മി ആർ ചടങ്ങിൽ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്തിന്റെ കീഴിൽ 58 ഹൈസ്കൂളുകളും ,40 ഹയർ സെക്കന്ററി സ്കൂളുകളും ,13 വൊക്കേഷണൽ ഹയർ ശതമാനം വിജയം നേടി. 93 കുട്ടികൾ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കുംഎപ്ളസ് നേടി.സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളിലെ 51 കുട്ടികൾ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കുംഎപ്ളസ് നേടി. ചേരാനെല്ലൂർ ജി.എച്ച്.എസ്.എസ്, മുപ്പത്തടം ജി.എച്ച്.എസ്.എസ്. എന്നീ സ്കൂളുകൾ 100 ശതമാനം വിജയം നേടി. നേര്യമംഗലം ജി.വി.എച്ച്.എസ്.എസ്, ഈസ്റ്റ് മാറാടി ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ വി.എച്ച്.എസ്.ഇ പരീക്ഷയിൽ 100 ശതമാനം വിജയം നേടി. മൂന്ന് കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എപ്ളസ് നേടി.മുളന്തുരുത്തി, ആയവന, ഇലഞ്ഞി, വാരപ്പെട്ടി ടെക്നിക്കൽ ഹയർ സെക്കൻററി സ്കൂളുകൾ 100ശതമാനം വിജയം നേടി. 10 കുട്ടികൾ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും വിജയം നേടി.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ്ജ്, വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള മോഹൻ,ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹൻ, കെ.എൻ. സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.