കൊച്ചി :നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ തമ്മനം -പുല്ലേപ്പടി റോഡ് സമയബന്ധിതമായി പൂർത്തിയാക്കുക, റെയിൽവേ മേൽപ്പാലത്തിന്റെ ഇരുവശത്തുമുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തമ്മനം- പുല്ലേപ്പടി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കളക്ടർ എസ്.സുഹാസിന് നിവേദനം നൽകി. കെ.എസ്. ദിലീപ് കുമാർ,പി.രംഗദാസ പ്രഭു, കുമ്പളം രവി, എം .കൃഷ്ണൻ, ഗോപിനാഥ കമ്മത്ത്, പി .ഡി.രാജീവ്, ടി.എൻ.പ്രതാപൻ, പൗലോസ് മാളിയേക്കൽ, നാരായണസാമി, കെ.ജി രാധാകൃഷ്ണൻ ,പോളി ജോസഫ്, അൻവർ.കെ.എച്ച്, പി.ബി.ജയകുമാർ, എസ്.ജയശങ്കർ എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.