കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ 10,11 തിയതികളിൽ പണിമുടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാഴ്‌വസ്തുവിന്മേലുള്ള ജി. എസ്.ടി ഒഴിവാക്കുക, തൊഴിലാളികൾക്ക് ക്ഷേമനിധി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളും തൊഴിലാളികളും പണിമുടക്കുന്നത്. 11ന് രാവിലെ 10ന് സെക്രട്ടറിയേറ്റ് ഓഫിസിലേക്കും ജി. എസ്.ടി ഓഫിസിലേക്കും മാർച്ചും ധർണ്ണയും നടത്തും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.എം .സിറാജ്, സെക്രട്ടറി എ. എച്ച് .റഷീദ്, ഷിബു ഷെഫീക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു