ഞാറയ്ക്കൽ: എടവനക്കാട് ഇക്ബാൽ സ്മാരക വായനശാല എച്ച്‌.ഐ.എച്ച്.എസ് സ്‌കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജിവമിത്ര ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എൻ.ജെ. മുഹമ്മദ് അയൂബ് അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് സിപ്പി പള്ളിപ്പുറം , ബേസിൽ മുക്കത്ത്, ഒ. കെ. കൃഷ്ണകുമാർ, പ്രധാന അദ്ധ്യാപകൻ വി. കെ. നിസാർ, പി. ജെ. അന്നം. പി.ടി.എ. പ്രസിഡന്റ് ടി. പി. അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ബഷീർ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് വിദ്യാർത്ഥികൾ അണിനിരന്നു.