kmaaward
കെ.എം.എ അവർഡ് വിതരണസമ്മേളനം പോൾ ആന്റണി ഉദ്ഘാടനം ചെയ്യുന്നു. സി.എസ്. കർത്താ, ദീനശ് തമ്പി, വിജയ് മേനോൻ, വി. ജേർജ് ആന്റണി, ജീബു പോൾ എന്നിവർ സമീപം

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക അവാർഡുകൾ സമ്മാനിച്ചു. ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി മുഖ്യാതിഥിയായിരുന്നു. .

കെ.എം.എ പ്രസിഡന്റ് ദിനേശ് പി. തമ്പി അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ സ്പീക്കറും രാജ്യാന്തര പരിശീലകനുമായ വിജയ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. പ്രസാദ് പണിക്കർ, കെ.എം.എ സീനിയർ വൈസ് പ്രസിഡന്റ് ജിബു പോൾ എന്നിവർ സംസാരിച്ചു. സി.എസ്. കർത്ത സ്വാഗതവും ഓണററി സെക്രട്ടറി വി. ജോർജ് ആന്റണി നന്ദിയും പറഞ്ഞു.
കെ.എം.എ ബെസ്റ്റ് സ്റ്റുഡൻറ് അവാർഡിന് എറണാകുളം ലാ കോളജ് വിദ്യാർത്ഥി ഗജേന്ദ്രസിംഗ് അർഹനായി. യംഗ് മാനേജേഴ്‌സ് മത്സരത്തിൽ വി ഗാർഡ് ഇൻഡസ്ട്രീസും അവാർഡ് നേടി. ടെക്‌നോളജി ലീഡർഷിപ്പ് അവാർഡിന് കേരള സ്റ്റാർട്ടപ്പ് സി.ഇ.ഒ സജി ഗോപിനാഥ് അർഹനായി. നൂതനമായ നിർമാണ രീതിക്കുള്ള അവാർഡ് അപ്രീവ് കണക്ഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിനാണ് ലഭിച്ചത്. എച്ച്. ആർ നയങ്ങൾക്കുള്ള പുരസ്‌ക്കാരം അപ്പോളോ ടയേഴ്‌സിന് ലഭിച്ചു. മാനേജർ ഒഫ് ദി ഇയറായി എ.വി.ടി. എച്ച്.ആർ ആൻഡ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രനെ തിരഞ്ഞെടുത്തു. ഇൻ ഹൗസ് മാഗസിനുള്ള പുരസ്‌ക്കാരം ബി.പി.സി.എൽ കൊച്ചി റിഫൈനറിക്ക് ലഭിച്ചു.