ആലുവ: കേരള കൗൺസിലേർസ് ആൻഡ് ട്രെയ്നേഴ്സ് ട്രേഡ് യൂണിയൻ (കെ.സി.ടി.ടി.യു) ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം പരിശീലകനും ഹിപ്നോ തെറ്റാപ്പിസ്റ്റുമായ ഡോ. ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.ബെഞ്ചമിൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഗോപകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ ഭാരവാഹികളായി ജോർജ്ജ് ക്രിസ്റ്റഫർ (പ്രസിഡന്റ്), ബിനോയ് ജോൺ (ജനറൽ സെക്രട്ടറി), ലക്ഷ്മി ജയകൃഷ്ണൻ, എം.കെ. അബ്ദുള്ള, വി.വി. സ്റ്റീഫൻ (വൈസ് പ്രസിഡന്റുമാർ), പി.കെ. ശിവശങ്കരൻ, അബി സരസൻ, ശോഭന ടി.ബി (സെക്രട്ടറിമാർ), ഡോ. പി.വി. ജോസഫ് (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.