മൂവാറ്റുപുഴ: കാലാമ്പൂർ ക്ഷീരസഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പാൽ ഗുണമേന്മ ബോധവത്കരണവും പാൽ പരിശോധന പരിശീലന പരിപാടിയും നടത്തി. മിൽമയിൽ നിന്നും കർഷകർക്കുള്ള പാൽവില ഇൻസെന്റീവ് വിതരണവും നടത്തി. ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. അജീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ ജോൺ തെരുവത്ത് സ്വാഗതം പറഞ്ഞു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ്, ക്വാളിറ്റി കൺട്രോൾ ഓഫീസർ സൂസി എലിസബത്ത് തോമസ് , അസിസ്റ്റന്റ് ഡയറക്ടർ എം.എം. അബ്ദുൾ കബീർ എന്നിവർ ക്ലാസെടുത്തു . ക്ഷീരവികസന ഓഫീസർ മെറീന പോൾ പദ്ധതികൾ വിശദീകരിച്ചു. ഗീത എ.ജി. നന്ദി പറഞ്ഞു.