വൈപ്പിൻ: ലൈബ്രറി കൗൺസിലിന്റെ വായനാപക്ഷാചരണം താലൂക്ക്തല സമാപനം എടവനക്കാട് എച്ച്‌.ഐ.എച്ച്.എസ്.എസിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ഡോ. കെ.കെ. ജോഷി അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഒ.കെ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ആർ. രഘു ഐ.വി ദാസ് അനുസ്മരണവും സഹീർ അലി ബഷീർ അനുസ്മരണവും നടത്തി. സ്‌കൂൾ മാനേജർ എൻ കെ മുഹമ്മദ് അയൂബ്, ദാസ് കോമത്ത് എന്നിവർ സംസാരിച്ചു.