അങ്കമാലി: അങ്കമാലി നഗരസഭയുടെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധിക്കെതിരെ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി ഉറവിട മാലിന്യ നശീകരണ പ്രവർത്തനങ്ങളുടെ നഗരസഭ തല ഉദ്ഘാടനം അങ്കമാലി ടൗൺ നാലാം വാർഡിൽ ചിറ ഭാഗത്ത് നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി നിർവഹിച്ചു.ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ഷോബിജോർജ്, കൗൺസിലർ ബിനു.ബി.അയ്യമ്പിള്ളി, നഗരസഭ സെക്രട്ടറി ബീന.എസ്.കുമാർ,സി.ഡി.എസ്.ചെയർപേഴ്സൺ ഗ്രേസി ദേവസി, നിഷ ജീവൻ എന്നിവർ സംസാരിച്ചു.