കൊച്ചി ; ഏഷ്യൻ സ്കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസിലെ (ആസാദി) ആർക്കിടെക്ചർ വിദ്യാർത്ഥികൾ കാമ്പസിൽ നെൽകൃഷി ആരംഭിക്കുന്നു. വൈറ്റില സിൽവർ സാന്റ് ഐലന്റിൽ പ്രവർത്തിക്കുന്ന കാമ്പസിലെ 50 സെന്റിലാണ് ഞാറ്റുവേല എന്ന പേരിൽ 'കരനെല്ല് ' കൃഷി ചെയ്യുന്നത്. ഇന്ന് രാവിലെ 9ന് എം.സ്വരാജ് എം.എൽ.എ വിത്തുവിതച്ച് നെൽകൃഷി ഉദ്ഘാടനം ചെയ്യും.

. പുതുതലമുറയ്ക്ക് നെൽകൃഷി പരിചയപ്പെടുത്തുന്നതിന് ഇത് ഉപകരിക്കുമെന്നും വിളവെടുപ്പ് ഒക്ടോബറിൽ നടക്കുമെന്നും ആസാദി കോളേജ് ചെയർമാനും ആർക്കിടെക്ടുമായ ബി.ആർ അജിത്ത് അറിയിച്ചു.