പറവൂർ : പെരുമ്പടന്നയിലുള്ള മത്സ്യ മാർക്കറ്റിൽ മീൻ മോഷണം വ്യാപകമാവുന്നു. ഇരുപതിനായിരം രൂപയുടെ മീൻ നഷ്ടപ്പെട്ടു. മോഷ്ടാക്കളുടെ ദൃശ്യം മാർക്കറ്റിൽ സ്ഥാപിച്ച സി.സി ടി.വി കാമറയിൽ നിന്നും ലഭിച്ചു. കഴിഞ്ഞ രണ്ടാം തീയതി അർദ്ധരാത്രിയിലാണ് മോഷണം നടന്നത്.കെടാമംഗലം ചീതുക്കളം ജലജയുടെ സ്റ്റാളിൽ നിന്നുമാണ് കരിമീനും ചെമ്മീനും ഉൾപ്പെടെയുള്ള മത്സ്യങ്ങൾ മോഷ്ടിക്കപ്പെട്ടത്. ഈ സ്റ്റാളിൽ നിന്നും ഇതിന് മുമ്പും പല പ്രാവശ്യങ്ങളിൽ മോഷണം നടന്നിട്ടുണ്ട്. ഇതോടെ ഉടമ ജലജ ഇവിടെ സി.സി ടി.വി കാമറകൾ സ്ഥാപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കാമറയിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യത്തിൽ പറവൂർ പൊലീസ് സംഭവ സ്ഥലം പരിശോധിച്ച് അന്വേഷണം നടത്തുന്നുണ്ട്.