തൃപ്പൂണിത്തുറ : കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അരൂർ കുന്നു തറക്കളം വീട്ടിൽ സിഗിൽ.ജി (23) ആണ് അപകടത്തിൽ മരിച്ചത് .ഇന്നലെ രാവിലെ 7.30 ന് ഹിൽ പാലസ് ജംഗ്ഷനിലായിരുന്നു അപകടം .തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. എസ്.ഐ. കെ.ആർ ബിജുവിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു .പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.സംസ്ക്കാരം നടത്തി. അച്ഛൻ: ഗിരീഷ് ,അമ്മ: സിന്ധു ,സഹോദരൻ : സിനിൽ .