highcourt
highcourt

കൊച്ചി : മൂന്നാർ ദേവികുളം താലൂക്കിലെ കണ്ണൻദേവൻ ഹിൽ വില്ലേജിൽ കൈവശഭൂമി പതിച്ചു നൽകാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം. രാജ ഉൾപ്പെടെ നാലു പേർ നൽകിയ ഹർജികളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. 1970 ന് മുമ്പു തന്നെ കെ.ഡി.എച്ച് വില്ലേജിൽ 95 സെന്റ് ഭൂമിയിൽ കൃഷി ചെയ്തു വരികയാണെന്നും തന്റെ പിതാവിന് കണ്ണൻദേവൻ ഹിൽസ് വില്ലേജ് ഓഫീസർ 1994 ഡിസംബർ 28ന് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജ ഹർജി നൽകിയത്. പട്ടയത്തി​ന് ഹർജിക്കാരന്റെ പിതാവ് മുത്തുസ്വാമി അപേക്ഷ നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല. പിതാവ് മരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 17ന് വീണ്ടും അപേക്ഷ നൽകി. ഇതി​ലും തീർപ്പുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്.