sreejesh

തൃപ്പൂണിത്തുറ:കാസർഗോഡ് കക്കച്ചാൽ ശ്രീജേഷ് ഭവനിൽ ശ്രീജേഷ് വേണു (29) ട്രെയിൻ തട്ടി മരിച്ചു. തൃപ്പൂണിത്തുറ മിൽമ പ്ലാന്റിന് സമീപമുള്ള റെയിൽവേ ട്രാക്കിന് സൈഡിലാണ് ഇയാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. തൃപ്പൂണിത്തുറ പൊലീസ് എസ്.ഐ. കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു .കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.അച്ഛൻ : പരേതനായ വേണുഗോപാൽ ,അമ്മ : പത്മാവതി ,സഹോദരി : അമ്പിളി .