ആലുവ: ദേശീയപാതയിൽ മെട്രോ പില്ലർ 117ന് സമീപം പ്രവർത്തിച്ചിരുന്ന ഹോട്ടൽ ഉടമകൾ വഴിയരികിൽ ചാക്കിൽകെട്ടി ഉപേക്ഷിച്ചിരുന്ന പഴകിയ ഹോട്ടൽ മാലിന്യം ഡി.വൈ.എഫ്.ഐയുടെ പരാതിയെ തുടർന്ന് നീക്കി. ഉടമകളോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും മാലിന്യം നീക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗത്തിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി രേഖാമൂലം നോട്ടീസ് നൽകിയാണ് മാലിന്യം നീക്കിയത്.