കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ മലയാളവിഭാഗം സംഘടിപ്പിച്ച ബഷീർ അനുസ്മരണ യോഗം കെ. രാജൻ ഉദ്‌ഘാടനം ചെയ്തു. അദ്ധ്യാപകനും കവിയുമായ എസ്.ജോസഫ് അദ്ധ്യക്ഷനായി. ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം അദ്ധ്യാപകൻ അജു ടി.ജി. കവിത ആലപിച്ചു. പ്രൊഫ.നാവൂർ പരീത് സ്വാഗതവും പ്രൊഫ. ജൂലിയ ഡേവിഡ് നന്ദിയും പറഞ്ഞു. ഡോ. സുമി ജോയ് ഓലിയപ്പുറം ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.