കൊച്ചി:കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന, ജനദ്രോഹ നിർദേശങ്ങളുള്ള രണ്ടാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ളോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ മാർച്ചും ധർണയും നടത്തി.കണയന്നൂർ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എസ്.സുരേഷ്‌കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.വി.സതീശൻ, ജില്ല സെക്രട്ടറി കെ.വി.ബെന്നി എന്നിവർ സംസാരിച്ചു. കെ.എ.അൻവർ അദ്ധ്യക്ഷനായി.