പറവൂർ : തൊഴിലുറപ്പ് തൊഴിലാളികൾക്ക് കേരള സർക്കാർ അംഗീകരിച്ച മിനിമം കൂലി നടപ്പാക്കണമെന്നും തൊഴിലാളികൾക്ക് ഇ.എസ്.ഐ അനുവദിക്കണമെന്നും എൻ.ആർ.ഇ.ജി.എസ് (എ.ഐ.ടി.യു.സി) പ്രവർത്തകയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗിൽസ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ പി.എൻ. സന്തോഷ്, പി.ഡി. വർഗീസ്, എം.ആർ. ശോഭനൻ എന്നിവർ സംസാരിച്ചു.