alameen
എടത്തല അൽ അമീൻ കോളേജ് കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ ക്ലബ്ബ് സംഘടിപ്പിച്ച 'പാഠം രണ്ട്, ആരോഗ്യപ്പച്ച' എന്നീ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷണൻകുട്ടി നിർവഹിക്കുന്നു.

ആലുവ: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന കൃഷിക്കാർക്ക് അർഹിക്കുന്ന സാമൂഹിക അംഗീകാരം ലഭിക്കുന്നില്ലെന്ന് മന്ത്രി കെ. കൃഷണൻകുട്ടി പറഞ്ഞു.

എടത്തല അൽ അമീൻ കോളേജ് കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ ക്ലബ്ബ് സംഘടിപ്പിച്ച 'പാഠം രണ്ട്, ആരോഗ്യപ്പച്ച' എന്നീ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യ സേവകരാണ് കർഷകർ അവരെ അംഗീകരിക്കാൻ പൊതു സമൂഹം തയ്യാറകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ബ്ലോക്ക് അംഗം സ്വപ്ന ഉണ്ണി, കൃഷി ഉദ്യോഗസ്ഥരായ സിമ്മി ജോർജ്ജ്, ഇ.വി. ലത, ജോൺ ഷെറി, പ്രിൻസിപ്പാൾ പ്രൊഫ.എം.ബി. ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.