മൂവാറ്റുപുഴ: മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ ഭരണ സമിതിയിലേക്ക് നടന്നതിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സി.എസ്.അജ്മൽ നേതൃത്വം നൽകിയ പാനൽവിജയിച്ചു.ഇരുപത്തിയഞ്ചംഗ ഭരണസമിതിയിലേക്ക് 22 പേരാണ് പാനലിൽ നിന്നുംവിജയിച്ചത്. മർച്ചന്റ്സ് സഹകരണ ബാങ്ക് പ്രസിഡന്റും നിലവിലെ കമ്മിറ്റിയംഗവുമായ യൂസുഫ് മുണ്ടാട്ടു നേതൃത്വം നൽകിയ പാനലിൽ നിന്നും യൂസഫ് അടക്കം മൂന്നു പേരും വിജയിച്ചു. ഭാരവാഹികളായിസി.എസ്.അജ്മൽ (പ്രസിഡന്റ്) പി.എം.അബ്ദുൽസലാം, മഹേഷ് കമ്മത്ത് (വൈസ് (പ്രസിഡന്റ്) ഗോപകുമാർ കലൂർ (ജനറൽസെക്രട്ടറി) പി.യു.ഷംസുദ്ദീൻ,ബോബി നെല്ലിക്കൽ (ജോ. സെക്രട്ടറി) കെ.എം.ഷംസുദ്ദീൻ - (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.