bank-vadakkekara
പറവൂർ - വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ നടന്ന അന്താരാഷ്ട്രാ സഹകരണ ദിനാഘോഷം ടി.കെ. വത്സൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവുർ - വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു. ബാങ്ക് അങ്കണത്തിൽ പ്രസിഡന്റ് എ.ബി. മനോജ് പതാക ഉയർത്തി. സെക്രട്ടറി കെ.എസ്. ജെയ്സി സഹകരണ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ബാങ്ക് ഹാളിൽ നടന്ന കൂട്ടായ്മ പി.എ.സി.എസ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി ടി.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. ടി.ആർ.ബോസ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, പി.പി. ജോയ്, സി.എ. രാജീവ് , കെ.ജി. രാമദാസ്, പി.ഡി. അനിൽകുമാർ, കെ.എസ്. ജനാർദ്ദനൻ, രാജു ജോസ് എന്നിവർ സംസാരിച്ചു. ആദ്യകാല മെമ്പർമാരും ജീവനക്കാരും പ്രമുഖ സഹകാരികളും പങ്കടുത്ത ചsങ്ങിൽ സഹകരണ രംഗത്തെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ചു.