ഞാറക്കൽ. നായരമ്പലം ദി ട്രേഡിംഗ് കമ്പനി, നായരമ്പലം ശ്രീ സുബ്രമണ്യസമിതി എന്നീ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ തങ്ങളുടെ പണം തിരിച്ചു കിട്ടാൻ മാർഗമില്ലാതെ കേഴുന്നു. കൂടുതൽ പലിശ വരുമാനം പ്രതീക്ഷിച്ചും നിക്ഷേപ കമ്പനികളുടെ മോഹന വാഗ്ധാനങ്ങളിൽ കുടുങ്ങിയവരുമാണ് തോരാകണ്ണീരുമായി പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും കയറി ഇറങ്ങുന്നത്. രണ്ട് സ്ഥാപനങ്ങളുടെയും നടത്തിപ്പുകാർ ഒന്ന് തന്നെയാണ്.ഇവരിലെ പ്രമുഖൻ അടുത്ത കാലം വരെ ക്ഷേത്ര ഭാരവാഹികളായിരുന്നവരാണ്.

പെൺമക്കളുടെ വിവാഹം, മക്കളുടെ വിദ്യാഭ്യാസം, പുതിയ വീട് നിർമ്മാണം, വസ്തു വാങ്ങൽ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കാണ് മുതലും പലിശയും അടക്കം വാങ്ങിയവർക്കാണ് ഇരുട്ടടി വീണത്.സർക്കാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്തപ്പോൾ കിട്ടിയ തുകകളും കൂടുതൽ പലിശ മോഹിച്ച് ഈ കമ്പനികളിൽ നിക്ഷേപിച്ചവർ ഏറെയാണ്.

കമ്പനികൾ പൊളിഞ്ഞെങ്കിലും ഉടമസ്ഥർക്ക് നാട്ടിലും പരിസരത്തും ധാരാളം വസ്തുവകകൾ ഉണ്ടെന്നും കോടതിയും പൊലീസും ഇടപ്പെട്ട് തങ്ങളുടെ പണം തിരിച്ചു കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് പണം നഷ്ടപ്പെട്ടവർ ആവശ്യപ്പെടുന്നത്.സ്ഥാപന ഉടമകളുടെ പേരിലും സ്വന്തക്കാരുടെ പേരിലും ബിനാമികളുടെ പേരിലും സ്വത്തുക്കൽ ഏറെയുണ്ടെന്നും ഇവ റിക്കവറി ചെയ്താൽ തന്നെ തങ്ങളുടെ പണം തിരിച്ചുതരാൻ ആവുമെന്നും ഇവർപറയുന്നു.. കമ്പനികൾ പൊളിഞ്ഞെന്നു കേട്ടപ്പോൾ തന്നെ നിക്ഷേപകർ സംഘടിച്ച് സമരസമിതി രൂപികരിച്ച് പ്രതികരിച്ചെങ്കിലും അതൊന്നും തങ്ങൾക്ക് ഗുണകരമായില്ല എന്നാണ് ഇവരുടെ പക്ഷം.

#8കോടി രൂപയോളം നിക്ഷേപകർക്ക് തിരികെ കിട്ടാനുണ്ട്.