ratheesh
റഷ്യൻ എഡ്യൂക്കേഷൻ ഇൻഫർമേഷൻ സെന്റർ നടത്തിയ വിദ്യാഭ്യാസ സെമിനാർ തിരുവനന്തപുരത്തെ റഷ്യൻ സാംസ്കാരിക കേന്ദ്രം ഡയറക്ടർ രതീഷ്. സി. നായർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : റഷ്യൻ എഡ്യൂക്കേഷൻ ഇൻഫർമേഷൻ സെന്റർ നടത്തിയ വിദ്യാഭ്യാസ സെമിനാർ തിരുവനന്തപുരത്തെ റഷ്യൻ സാംസ്കാരിക കേന്ദ്രം ഡയറക്ടറും റഷ്യയുടെ ഹോണററി കോൺസലുമായ രതീഷ്. സി. നായർ ഉദ്ഘാടനം ചെയ്തു. റഷ്യയിലെ വിവിധ സർവകലാശാലകളിലെ എം.ബി.ബി.എസ് പഠനവുമായി ബന്ധപ്പെട്ട് ഹോട്ടൽ അവന്യു റീജന്റിലാണ് സെമിനാർ സംഘടിപ്പിച്ചത്. സ്കോളർഷിപ്പില്ലാതെ സ്വാശ്രയ സ്കീമിൽ വിദ്യാർത്ഥികൾ റഷ്യയിൽ പഠിക്കുന്നുണ്ടെന്നും ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും രതീഷ്. സി. നായർ അഭിപ്രായപ്പെട്ടു.

റൂസ് എഡ്യൂക്കേഷനുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.