ആലുവ: എടത്തല എം.ഇ.എസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന സ്ഥാപനം എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന് പുനർനാമകരണം ചെയ്തു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽഗഫൂർ പുനർനാമകരണം നിർവഹിച്ചു. കോളേജ് ചെയർമാൻ കെ.എം. ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.
മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. പരീദ് പിള്ള, ഡോ. ടോണി ഫെർണാണ്ടസ്, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, വൈസ് പ്രസിഡന്റ് വി.എം. അബൂബക്കർ,എ.എം. അബൂബക്കർ, എം. അലി, എം.എം. അഷ്‌റഫ്, ലിയാക്കത്ത് അലിഖാൻ, എം. അഹമ്മദ് കുഞ്ഞ്, കോളേജ് പ്രിൻസിപ്പൽ പ്രൊ.എ. താജുദ്ധീൻ, ട്രഷറ പി.കെ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു.