മൂവാറ്റുപുഴ:ടിപ്പർ , ടോറസുകൾ നിരത്തിലിറങ്ങുന്നതിനുണ്ടായിരുന്ന മുൻ സമയ ക്രമം അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ആർ ഡി ഒ യ്ക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം നഗരത്തിൽടിപ്പർ ലോറി അപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിക്കാനിടയായത് ടിപ്പറിന്റെ അമിത വേഗത മൂലമാണന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നേരത്തെ നിലവിലുണ്ടായിരുന്ന സമയക്രമം പുനസ്ഥാപിക്കണം.രാവിലെ 8 മുതൽ 10 വരെയുണ്ടായിരുന്ന ഗതാഗത വിലക്ക് പാറമടലോബിയുടെയും , ലോറി ഉടമകളുടെയും സമ്മർദ്ദത്തിന്
വഴങ്ങി രാവിലെ 9 മുതൽ 10 വരെയും , വൈകിട്ട് 4 മുതൽ 5 മണി വരെയാക്കുകയായിരുന്നു. പുതിയ വിദ്യാഭ്യാസ പദ്ധതിയും , എൻട്രൻസ് , ട്യൂഷൻ രീതികളും മൂലം വിദ്യാർത്ഥികൾ രാവിലെ ഏഴു മണിമുതൽ നിരത്തുകളിൽ സജീവമാണ് .ഈ സാഹചര്യത്തിൽ നേരത്തെ യുണ്ടയിരുന്ന
സമയക്രമം കർശനമാക്കണമെന്ന് വെൽഫയർ പാർട്ടി ഭാരവാഹികളായ നസീർ അലിയാർ , യൂനുസ് എം .എ , നജീബ് ഇ കെ , അബ്ദുൽ കരീം , അൻവർ ടി യൂ , സജാദ് സഹീർ , കെ കെ മുസ്തഫ , ഫ്രറ്റേർണിറ്റി മൂവ്മെന്റ് ഏരിയ പ്രസിഡണ്ട് ഫസൽ ബഷീർ , തുടങ്ങിയവർ ആവശ്യപ്പെട്ടു .