ഫോർട്ട് കൊച്ചി: വൈപ്പിൻ‌ - ഫോർട്ട് കൊച്ചി റോറോ സർവീസ് തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് ഇനിയും ഉപകാരപ്രദമായിട്ടില്ലെന്ന് കൊച്ചി താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം ഉയർന്നു.രണ്ട് റോ റോ ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവ് മൂലം പലപ്പോഴും ഒരെണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. രണ്ട് ബോട്ട് സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരെണ്ണം മാത്രമാണ്.രാവിലെയും വൈകിട്ടുമായി നൂറ് കണക്കിന് യാത്രക്കാരാണ് ഇതിനെ ആശ്രയിക്കുന്നത്.കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിനും അധിക്യത കയ്യേറ്റത്തിനും നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.വി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കൊച്ചി തഹസിൽദാർ കെ.വി.ആംബ്രോസ്, റോസ് മേരി വിൽസൺ, ഇ.പി.ഷിബു, ഭാസ്ക്കരൻ മാലിപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.