കൊച്ചി: പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്വാസം നൽകിയ കാരുണ്യ ചികിത്സ സഹായം അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) ആക്ടിംഗ് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം
നിർദ്ദിഷ്‌ട ഇൻഷ്വറൻസ് സ്കീം വരുന്നതിനു മുമ്പ് സർക്കാർ സ്വീകരിച്ച നടപടി മനുഷ്യത്വ രഹിതമാണ്.പുതിയ പദ്ധതിയുടെ പ്രയോജനം എ.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് ഹെൽത്ത് കാർഡില്ലാത്ത കാരണത്താൽ നിഷേധിക്കുന്നതിനും ന്യായീകരണവുമില്ല. നിലവിലുള്ള മികച്ച സഹായ പദ്ധതി ഉപേക്ഷിച്ച് പുതിയതിലേക്ക് മാറുമ്പോൾ അതിനേക്കാൾ മെച്ചമുണ്ടാകണം. ഇൻഷ്വറൻസ് കമ്പനി മുന്നോട്ടുവച്ച നിബന്ധനകൾ പലതും പ്രതികൂല സ്വഭാവത്തിലുള്ളതാണ് പ്രീമിയം അടയ്ക്കുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ പാവപ്പെട്ടവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.സി.എഫ്.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ, ടി.യു.കുരുവിള, ഷിബു തെക്കുംപുറം എന്നിവർ പ്രസംഗിച്ചു.