നെടുമ്പാശേരി: വ്യാജ പാസ്പോർട്ടുമായി രണ്ട് പേർ വിമാനത്താവളത്തിൽ പിടിയിലായി. ഉത്തർപ്രദേശ് മുസഫർനഗർ സ്വദേശി ഷബാബ് ബാനോ ഹസ്സൻ (36), പഞ്ചാബ് ഗുരുദാസ്പൂർ സ്വദേശി സർബജിത്ത് അൻവർ മാസി (35)എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാർച്ച് 15ന് ജയപൂരിൽ നിന്നുമാണ് ഷബാബ് ബാനോ മലേഷ്യയിലേക്ക് പോയത്. വെള്ളിയാഴ്ച്ച രാത്രിയാണ് കൊച്ചിയിലെത്തിയത്. മലേഷ്യ, സിംഗപ്പൂർ, ഇന്ത്യ എംബസികളുടെ വ്യാജ സീൽ പതിപ്പിച്ചതായിരുന്നു പാസ്പോർട്ട്. കഴിഞ്ഞ ജനുവരി 28ന് ലക്നോ വിമാനത്താവളത്തിൽ നിന്നാണ് സർബജിത്ത് അൻവർ മലേഷ്യയിലേക്ക് പോയത്. ഇന്നലെ പുലർച്ചെയുള്ള വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. ഇരുവരെയും നെടുമ്പാശേരി പൊലീസിന് കൈമാറി.