തൃപ്പൂണിത്തുറ : തിരുവാങ്കുളത്ത് വാഹനാപകടത്തിൽ മരണമടഞ്ഞഓട്ടോറിക്ഷ ഡ്രൈവർ തിരുവാങ്കുളം ഐക്കരപറമ്പിൽ ബിജുവിന്റെ ആശ്രിതർക്ക് അപകട മരണ നഷ്ടപരിഹാര തുക ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയുടെ തൃപ്പൂണിത്തുറ ഡിവിഷണൽ മാനേജർ കെ. ലത വിതരണം ചെയ്തു. പതിനെട്ട് ലക്ഷം രൂപയുടെ ചെക്കാണ് ആശ്രിതർക്ക് കൈമാറിയത്.