കൊച്ചി : ബി.ജെ.പിയുടെ ജില്ലാതല അംഗത്വവിതരണ പരിപാടിക്ക് കൊച്ചിയിൽ തുടക്കമായി. ദേശീയ നിർവ്വാഹക സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു.
വി.എസ്.എസ് സെന്റർ മുൻ പ്രൊജക്ട് ഡയറക്ടർ പി. രത്‌നാകർ റാവു, കർണാടക ഗവ. കോളേജ് മുൻ പ്രൊഫ. ഡോ. കെ. രാധാകൃഷ്ണൻ തുടങ്ങിയവർക്ക് സി.കെ. പത്മനാഭൻ അംഗത്വം നൽകി.
ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം.പി റിച്ചാർഡ് ഹേ, നെടുമ്പാശേരി രവി, എൻ.പി. ശങ്കരൻകുട്ടി, കെ.എസ്. ഷൈജു, എം.എൻ. മധു, കെ.എസ്. സുരേഷ്‌കുമാർ, സി.ജി. രാജഗോപാൽ, കെ.ജി. ബാലഗോപാൽ , പത്മജാമേനോൻ, ജീവൻലാൽ രവി എന്നിവർ സംസാരിച്ചു.