തോപ്പുംപടി: ഉപരിതല മത്സ്യം അധികമായി ലഭിക്കേണ്ട മൺസൂൺ സമയത്തെ രൂക്ഷമായ മത്സ്യ ക്ഷാമം തൊഴിലാളികളെ ദുരിതത്തിലാക്കി. ട്രോളിംഗ് നിരോധനം ബാധകമല്ലാത്ത ഗില്ലെറ്റ് ബോട്ടുകൾക്കും പരമ്പരാഗത തൊഴിലാളികൾക്കും മത്സ്യം ലഭിക്കാത്തത് കടലിലും കായലിലും ഉണ്ടായ ഗുരുതരമായ പരിസ്ഥിതിമാറ്റംമൂലമാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഓഖി, പ്രളയം തുടങ്ങിയ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം കരയിലുണ്ടായ നഷ്ടം വിലയിരുത്തിയ സർക്കാർ കടലിലും കായലിലും ഉണ്ടായ ഗുരുതരമായ മാറ്റത്തെക്കുറിച്ച് ഇനിയും പഠനം നടത്തിയിട്ടില്ല. ചെറുമത്സ്യം പിടികൂടുന്നവർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ഇനിയും കടലിൽ മത്സ്യം കുറയും.തൊഴിലാളികൾക്ക് ആവശ്യമായ സീസലും മണ്ണെണ്ണയും കുറഞ്ഞ വിലക്ക് സർക്കാർ നൽകാത്തതുംപ്രശ്നമാണ് . കൊച്ചിയിലെ മാർക്കറ്റുകളിൽ മീനിന് തീവിലയാണ്.മൽസ്യമേഖലയെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തിക സഹായം തൊഴിലാളികൾക്ക് നൽകണമെന്ന് കേരള സ്വതന്ത്ര്യ മത്സ്യതൊഴിലാളി ഫെഡറേഷൻ ഭാരവാഹികളായ ജാക്സൺ പൊള്ളയിൽ, വി.ഡി.മജീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
ഒരു അയലക്ക് 80 രൂപ
ഒരു കിലോ ചാള-300 രൂപ
കരിമീൻ -700 രൂപ
പ്രകൃതിദുരന്തങ്ങൾ മൂലം കടലിന്റെ അടിത്തട്ടിലും ഉപരിതലത്തിലും വ്യത്യാസങ്ങൾ ഉണ്ടായി.ചാള, അയല എന്നീ മീനുകൾ കടലിൽ കുറഞ്ഞു