കൊച്ചി : കാരുണ്യ പദ്ധതി നിറുത്തലാക്കുന്നത് പാവപ്പെട്ട രോഗികളോട് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന വഞ്ചനയാണെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. പദ്ധതി നിറുത്തലാക്കുന്നതിലൂടെ സർക്കാർ സാധാരണക്കാരോടൊപ്പമല്ലെന്ന് തെളിയിക്കുകയാണെന്ന് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു. കാരുണ്യ പദ്ധതിയ്ക്ക് സർക്കാർ തുടങ്ങിയ ലോട്ടറിയുടെ വരുമാനം ഏത് പദ്ധതിക്ക് വിനയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.