പള്ളുരുത്തി: ശ്രീധർമ്മ പരിപാലന യോഗം മുൻ പ്രസിഡന്റ് കെ.കെ.കേശവന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി.ഭവാനീശ്വര കല്യാണമണ്ഡപത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.കെ.ആർ.മോഹനൻ, സി.പി.കിഷോർ, ഇ.കെ.മുരളീധരൻ, പി.എസ്.സൗഹാർദ്ദൻ, കെ.ജി.മുരളിധരൻ, കെ.വി.എസ്.ബോസ്, സി.ജി.പ്രതാപൻ തുടങ്ങിയവർ സംബന്ധിച്ചു.