തൃപ്പൂണിത്തുറ: റെയിൽവേ സ്റ്റേഷൻ യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈബി ഈഡൻ എംപിക്ക് നിവേദനം നൽകി.
റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെഎണ്ണത്തിലും വരുമാനത്തിലും വലിയ വർദ്ധനവുണ്ട് .
പ്രധാനആവശ്യങ്ങൾ:
കേരള എക്‌സ് പ്രസ് , മലബാർ എക്‌സ് പ്രസ്സ്, ജയന്തി ജനത, എന്നിട്രെയിനുകൾക്ക് രണ്ട് വശത്തേക്കും സ്റ്റോപ്പ് അനുവദിക്കുക
മംഗലാപുരം തിരുവനന്തപുരംട്രെയിനിന് (നമ്പർ: 16348/16347) സ്റ്റോപ്പ് അനുവദിക്കുക.
ഓവർ ബ്രിഡ്ജ് വഴി വരുന്ന പ്രധാന റോഡ് രണ്ട് വശത്തേക്കും ടാറിംഗ് നടത്തി സഞ്ചാരയോഗ്യ മാക്കുക,
പ്ളാറ്റ് ഫോം മേൽക്കൂര പൂർണ്ണമായി നിർമ്മിക്കുക,
പ്ളാറ്റ് ഫോം പൂർണ്ണമായും തകർന്നു കിടക്കുന്നതിനാൽ ടൈൽ വിരിച്ച് ഫ്‌ളോറിംഗ് നടത്തുക,
പാർക്കിംഗ് ഏരിയയിൽ സി.സി ടി.വി ക്യാമറ സ്ഥാപിക്കുക. പാർക്കിംഗ് സ്ഥലം ചതുപ്പായി കിടക്കുന്നത് ടാറിംഗ് നടത്തി ക്രമീകരിക്കുക