satheesh
സതീഷ്

കൊച്ചി: ആരാധനാലയങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന ആറ്റിങ്ങൽ വെള്ളാക്കുടി ശാസ്താംവിള ഹൗസിൽ സതീഷിനെ (ചിഞ്ചിലം സതീഷ് 37) എളമക്കര പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒരു മാസം മുമ്പു ജയിൽവാസം കഴിഞ്ഞിറങ്ങിയ ഇയാളെ കറുകപ്പള്ളി ഭാഗത്തു സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തപ്പോൾ പൊറ്റക്കുഴി പള്ളി പരിസരത്ത് വച്ച് യുവതിയുടെ സ്കൂട്ടറിൽ നിന്നും മോഷണം പോയ ഫോൺ കണ്ടെത്തി. ഇടപ്പള്ളി പള്ളിയിൽ നടന്ന മോഷണത്തിന് 2018ൽ ഇയാളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.