മൂവാറ്റുപുഴ : കനത്ത കാറ്റിൽ വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. രണ്ടാർ കാഞ്ഞരത്താംതടത്തിൽ മുഹമ്മദിന്റെ വീടിനു മുകളിലേക്കാണ് സമീപത്തു നിന്ന മരം മറിഞ്ഞു വീണത്. വെള്ളിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകിയത്. പ്രദേശത്ത് നിരവധി മരങ്ങൾ കാറ്റിൽ നിലംപതിച്ചു. കൃഷികൾക്കും നാശം സംഭവിച്ചിട്ടുണ്ട്.