കൊച്ചി : സിവിൽ സർവീസ് പരീക്ഷയെഴുതുവാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് എൻ- എച്ച് ഫൗണ്ടേഷൻ പരിശീലനത്തിന് സ്ളോളർഷിപ്പ് നൽകുന്നു. ഈ മസം 13 ന് എറണാകുളത്ത് വച്ച് നടക്കുന്ന യോഗ്യത പരീക്ഷയിൽ മികച്ച വിജയം നേടുന്നവരെയാണ് ഒരു വർഷം നീളുന്ന പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. യു.ജി.സി അംഗീകരിച്ച ഏതെങ്കിലും ബിരുദകോഴ്സ് പാസ്സായവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും യോഗ്യതാ പരീക്ഷയെഴുതാം. 2012 മുതൽ ഫൗണ്ടേഷൻ സിവിൽ സർവീസ് പരിശീലത്തിനായി സ്കോളർഷിപ്പ് നൽകി വരുന്നുണ്ടെന്ന് ചെയർമാൻ പ്രൊഫ. അൻവർ സാദത്ത് പറഞ്ഞു. താൽപര്യമുള്ള വിദ്യാർത്ഥികൾ പേര് ,മേൽവിലാസം പഠിച്ച കോഴ്സ് എന്നീവിവരങ്ങൾ 7510986046 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. .