കൊച്ചി: എറണാകുളം ക്ഷേത്രസമിതിയുടെയും കൊച്ചി ദേവസ്വംബോർഡിന്റെയും നേതൃത്വത്തിൽ നടത്തുന്ന സൗജന്യ നൃത്ത സംഗീത ക്ളാസിന്റെ ഉദ്ഘാടനം ജില്ല കളക്ടർ എസ്.സുഹാസ് നിർവഹിച്ചു. കൗൺസിലർ കൃഷ്ണകുമാർ, ശ്രീകുമാരി രാമചന്ദ്രൻ,നൃത്ത സംഗീത ക്ളാസുകൾക്ക് നേതൃത്വം നൽകുന്ന സുനിൽ നെല്ലായി, രഞ്ജിത്ത്.ആർ.വാര്യർ തുടങ്ങിയവർ സംസാരിച്ചു.