lo
കേരള ഭാഗ്യക്കുറി സമരപ്രഖ്യാപന കൺവെൻഷൻ വി.എസ്.മണി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇതര സംസ്ഥാന ലോട്ടറി മാഫിയക്ക് സംസ്ഥാനത്തേക്കു കടന്നുവരാൻ അവസരമൊരുക്കുന്ന ജി .എസ്. ടി കൗൺസിൽ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 15 ന് എറണാകുളത്തെ ജി .എസ്. ടി കമ്മീഷണറേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും. ഭാഗ്യക്കുറി സംരക്ഷണ സമിതി സമര പ്രഖ്യാപന കൺവെൻഷനാണ് സമരം പ്രഖ്യാപിച്ചത്. ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ ( സി .ഐ. ടി. യു ) സംസ്ഥാന പ്രസിഡന്റ് വി .എസ്. മണി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ ചെയർമാൻ ഷാജി ഇടപ്പള്ളി അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ കെ മുരുകൻ സമരപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു .കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ .ഐ .ടി. യു. സി ) സംസ്ഥാന സെക്രട്ടറി ബാബു കടമക്കുടി , ജോർജ് കോട്ടൂർ (കെ .ടി. യു. സി . എം ) സംരക്ഷണ സമിതി ജില്ലാ നേതാക്കളായ പി എസ് മോഹനൻ, ബിന്ദു ഗോപിനാഥ്, എം .എ ഭക്തവത്സലൻ തുടങ്ങിയവർ പ്രസംഗിച്ചു .