കൊച്ചി: ജലഗതാഗതം, ടൂറിസം, ജലവാഹനങ്ങളുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ മുതലായ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന് ( കെ.എസ്.ഐ.എൻ.സി )ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ഒപ്റ്റിമം സർട്ടിഫിക്കേഷൻ ഇൻക് എന്ന അന്താരാഷ്‌ട്ര ഏജൻസിയാണ് കമ്പനിയുടെ സേവനങ്ങളുടെ ഗുണനിലവാരം പരിശോധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐ. എസ്.ഒ 9001-2015 സർട്ടിഫിക്കറ്റ് നൽകിയത്.