citu
എറണാകുളം ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു അങ്കമാലി മുനിസിപ്പൽ സമ്മേളനം പി.വി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.


അങ്കമാലി :എറണാകുളം ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി .ഐ.ടി.യു അങ്കമാലി മുനിസിപ്പൽ സമ്മേളനം എ.പി.കുര്യൻ സ്മാരക മന്ദിരത്തിൽ നടന്നു. യൂണിയൻ ഏരിയാ സെക്രട്ടറി പി.വി.മോഹനൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ഇ.ഡി. ജോയി അദ്ധ്യക്ഷനായി.സെക്രട്ടറി കെ.എസ്.ശശി , ഏരിയാ പ്രസിഡന്റ് പി.കെ.ശിവൻ, ഏരിയാ ട്രഷറർ പി.കെ.ചന്ദ്രൻ ,സി. പി. മണി,പി.എൻ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.എൻ.രാധാകൃഷ്ണൻ (പ്രസിഡന്റ്) സി.പി.മണി, പി.ടി.കമൽസൺ (വൈ.പ്രസിഡന്റ്) ഇ.ഡി. ജോയി(സെക്രട്ടറി) വി.വി.ചന്ദ്രൻ, പി.കെ.അനിൽ (ജോ .സെക്രട്ടറി) കെ.എസ്.ശശി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.