പറവൂർ: ദേശീയതക്കൊപ്പം അണിചേരൂ എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി പറവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ സെക്രട്ടറി കെ.എസ്. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ ചിറവക്കാട്ട്, വി.വി. ബാലകൃഷ്ണൻ, അശോകൻ, സോമൻ ആലപ്പാട്ട്, സിന്ധു നാരായണൻകുട്ടി, അരുൺ ശേഖർ, ഐ.എസ്. കുണ്ടൂർ, രാജൻ വർക്കി, ജോർജ്ജ് ഷൈൻ, രാജു മാടവന തുടങ്ങിയവർ സംസാരിച്ചു.