maram-veenu
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ അംബേദ്കർ പാർക്കിന് സമീപത്തായി കാറ്റിൽ മരം കടപുഴകി വീണ് കട തകർന്ന നിലയിൽ.

പറവൂർ : ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കട തകർന്നു. തെറിച്ചു വീണ ഓടിന്റെ കഷ്ണം കൊണ്ട് ഒരു കുട്ടിയുടെ തല പൊട്ടി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ അംബേദ്കർ പാർക്കിന് സമീപത്താണ് അപകടം. ഉപയോഗിക്കാതെ കിടന്നിരുന്ന പഴയ കടയുടെ മുകളിലേക്കാണു മരം കടപുഴകി വീണത്. കടയുടെ ഓടുകളും മേൽക്കൂരയും പൂർണമായി നശിച്ചു. ഈ സമയം പെയ്ത മഴ കൊള്ളാതിരിക്കാൻ കടയുടെ അരികിൽ കയറിനിന്ന കുടുംബത്തിലെ കുട്ടിയുടെ തലയാണ് ഓടിന്റെ കഷ്ണം കൊണ്ടു പൊട്ടിയത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.