കൊച്ചി : കാലത്തെ അതിജീവിക്കുന്ന രചനകളുടെ കർത്താവായിരുന്നു വെെക്കം മുഹമ്മദ് ബഷീറെന്ന് സാഹിത്യ നിരൂപകൻ കെ.രാജൻ പറഞ്ഞു. കപട ആത്മീയവാദങ്ങളോട് കലഹിച്ച ബഷീർ നവോത്ഥാന സങ്കൽപ്പങ്ങൾക്ക് വിത്തുപാകി. .
മഹാരാജാസ് കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം ഹാളിൽ നടന്ന ചടങ്ങിൽ.മലയാള വിഭാഗം തലവൻ എസ്.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സുമി ജോയി ഓലിയപ്പുറം മുഖ്യപ്രഭാഷണം നടത്തി .ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അദ്ധ്യാപകൻ പ്രൊഫ. അജു ടി.ജി. സ്വാഗതവും പ്രൊഫ.ജൂലിയ ഡേവിഡ് നന്ദിയും പറഞ്ഞു.