പറവൂർ : ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ മഹോത്സവം ഇന്ന് (തിങ്കൾ) നടക്കും. രാവിലെ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. പ്രാസാദപ്രതിഷ്ഠ,വലിയപാണി, എഴുന്നള്ളിക്കൽ, പരാവാഹനം, അവസ്ഥാവാഹന, മൂലാവാഹന എന്നിവയ്ക്കു ശേഷം 11.15 ന് ബിംബ പ്രതിഷ്ഠ തുടർന്ന് അഷ്ടബന്ധക്രിയ, അഭിഷേകം, പൂമൂടൽ, പ്രതിഷ്ഠാബലി, മഹാപ്രസാദ ഊട്ടോടെ സമാപിക്കും.