പറവൂർ : നീണ്ടൂർ ആനാട്ടകളരി ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ (ചൊവ്വ) നടക്കും. ക്ഷേത്രം തന്ത്രി പി.വി. ജോഷി മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ അഞ്ചരയ്ക്ക് നിർമ്മാല്യദർശനം, രാവിലെ ആറരയ്ക്ക് കുടനിവർത്തൽ, എട്ടിന് മഹാമൃതൃുജ്ഞയഹോമം, പത്തിന് നവകലശപൂജ, പതിനൊന്നരയ്ക്ക് അമൃതഭോജനം, വൈകിട്ട് അഞ്ചരയ്ക്ക് താലം എഴുന്നള്ളിപ്പ്, ഏഴിന് ഭഗവതിസേവ,ലളിതസഹസ്രനാമാർച്ചന, രാത്രി പത്തിന് സമാപിക്കും.