പറവൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയഞ്ചാമത് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ (ചൊവ്വ) വൈകിട്ട് മൂന്നിന് ചിറ്റാറ്റുകര ക്ഷീരസഹകരണ സംഘം ഹാളിൽ നടക്കും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജു ആലുവ അദ്ധ്യക്ഷത വഹിക്കും. പോസ്റ്റർ പ്രകാശനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവ്വഹിക്കും. സാബു സുവാസ്, ആർ. സുനിൽ തുടങ്ങിയവർ സംസാരിക്കും. നവംബർ 26, 27 തീയതികളിൽ പറവൂരിൽ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.