പറവൂർ : എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാതല ശില്പശാല സി.പി.എം. ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബീന ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം കോ.ഓർഡിനേറ്റർ വി.ജി. തിലകൻ വിഷയാവതരണം നടത്തി.സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രൻ, എം.പി. പത്രോസ്, ഡോ.എൻ. രമാകാന്തൻ, ടി.കെ. വത്സൻ, ടി.എസ്. രാജൻ, ടി.ആർ. ബോസ്, കെ.എസ്. സനീഷ് തുടങ്ങിയവർ സംസാരിച്ചു.