പറവൂർ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ സ്നേഹത്തണൽ മെഡിക്കൽ സംഘം നാളെ (ചൊവ്വ) ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലെ കുറുമ്പത്തുരുത്ത്, തെക്കേ ചാത്തേടം, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങളിൽ സന്ദർശനം നടത്തും. ഈ പ്രദേശങ്ങളിലെ കിടപ്പിലായ അർബുദരോഗികളുടെ വീടുകളിൽ സന്ദ‌ർശിച്ച് സൗജന്യ മരുന്നും ചികിത്സയും നൽകും. ഡോ. സി.എൻ. മോഹനൻ നായരാണ് നേതൃത്വം നൽകുന്നത്. കനിവ് പാലിയേറ്റീവ് കേന്ദ്രത്തിന്റെ സഹകരണത്തോടയാണ് പരിപാടി. ഫോൺ 94474 74616.