കൊച്ചി: ഓൺ​ലൈനി​ൽ വനംവകുപ്പി​ന്റെ തടി​വാങ്ങാൻ കേന്ദ്രസർക്കാർ സ്ഥാപനമായ എം.എസ്.ടി.സി വെബ്സെെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വീട് വയ്ക്കാൻ തടി വാങ്ങുന്നവർക്ക് 575 രൂപയും കച്ചവടക്കാർക്ക് 5750 രൂപയുമാണ് ഒരു വർഷത്തെ രജിസ്ട്രേഷൻ ചാർജ്.

വീട് നിർമ്മാണ പെർമിറ്റും പാൻകാർഡ് നമ്പർ, ബാങ്ക് പാസ്ബുക്ക്, ആധാർ, തിരിച്ചറിയൽ കാർഡ്, ഇ-മെയിൽ ഐ.ഡി.എന്നിവ അപ് ലോഡ് ചെയ്യണം. കച്ചവടക്കാർ ജി.എസ്.ടി സർട്ടിഫിക്കറ്റും നൽകണം.

തിരുവനന്തപുരം, പുനലൂർ, കോട്ടയം , പെരുമ്പാവൂർ, പാലക്കാട് ,കോഴിക്കോട് മേഖലാ കേന്ദ്രങ്ങൾ വഴിയാണ് ലേലം. ഇന്ത്യയിൽ എവിടെയിരുന്ന് വേണമെങ്കിലും പങ്കെടുക്കാം. ആൾ ആരെന്നറിയില്ല. തുക മാത്രമേ കാണാനാകു.പൊതുവിപണിയുമായി തട്ടിച്ചു നോക്കുമ്പോൾ പകുതിവിലയേ വരൂ.

തേക്കിനു പുറമേ ഈട്ടി, പ്ളാവ്, ഇരുൾ, ആഞ്ഞിലി, ഇരുൾ മരം, ചന്ദനം എന്നിവയും ലേലത്തിലൂടെ വാങ്ങാം അളവിലും സർക്കാർ മരം കൂടുതലുണ്ടാകും.

വീട് പണിയുന്നതിന് 5 സ്ക്വയർ മീറ്റർ തടി ലഭിക്കും. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ ലേലതീയതികൾ ഇമെയിലിലേക്ക് വന്നുക്കൊണ്ടിരിക്കും. വിവരങ്ങൾക്ക് 0490 2302080